CMDRF

രണ്ടാം ഏകദിനത്തിനിടെ ഉണ്ടായ യുഡിആര്‍എസിലെ വിവാദം തുടരുന്നു

രണ്ടാം ഏകദിനത്തിനിടെ ഉണ്ടായ യുഡിആര്‍എസിലെ വിവാദം തുടരുന്നു
രണ്ടാം ഏകദിനത്തിനിടെ ഉണ്ടായ യുഡിആര്‍എസിലെ വിവാദം തുടരുന്നു

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഉണ്ടായ യുഡിആര്‍എസിലെ വിവാദം തുടരുന്നു. ഇന്ത്യന്‍ ബാറ്റിംഗിന്റെ 15-ാം ഓവറില്‍ അഖില ധനഞ്ജയയുടെ പന്തിലാണ് കോഹ്‌ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. ശ്രീലങ്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. പിന്നാലെ ശ്രീലങ്കന്‍ താരങ്ങള്‍ റിവ്യൂ ആവശ്യപ്പെട്ടു.

മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്ത് കോഹ്ലിയുടെ ബാറ്റില്‍ ഉരസിയാണ് പോയതെന്ന് കാണപ്പെട്ടു. പിന്നാലെ മൂന്നാം അമ്പയറുടെ തീരുമാനവും കോഹ്‌ലി ഔട്ട് അല്ലെന്നായിരുന്നു. എന്നാല്‍ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കോഹ്‌ലിയുടെ ബാറ്റും പന്തും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്കന്‍ താരങ്ങളും കടുത്ത നിരാശയിലാണ് അമ്പയറിന്റെ തീരുമാനത്തോട് പ്രതികരിച്ചത്. കുശല്‍ മെന്‍ഡിന്‍സ് തന്റെ ഹെല്‍മറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ക്രീസില്‍ തുടര്‍ന്ന വിരാട് കോഹ്‌ലിക്ക് മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിന് ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെടുകയും ചെയ്തു.

Top