’സ്ട്രെയ്റ്റ് ഡ്രൈവിൽ ’ പന്ത് മുഖത്ത് അടിച്ചു ; അമ്പയർ ഐസിയുവിൽ

ക്രിക്കറ്റ് മത്സരത്തിനിടെ അംപയർക്കു പരുക്കേൽക്കുന്നത് ആദ്യത്തെ സംഭവമല്ല.

’സ്ട്രെയ്റ്റ് ഡ്രൈവിൽ ’ പന്ത് മുഖത്ത് അടിച്ചു ; അമ്പയർ ഐസിയുവിൽ
’സ്ട്രെയ്റ്റ് ഡ്രൈവിൽ ’ പന്ത് മുഖത്ത് അടിച്ചു ; അമ്പയർ ഐസിയുവിൽ

സിഡ്നി: ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റിനിടെ മുഖത്തു പന്തിടിച്ചതിനെ തുടർന്ന് അംപയർക്കു ഗുരുതര പരുക്ക്. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ പന്ത് അമ്പയറുടെ മുഖത്ത് പതിക്കുകയായിരുന്നു. അമ്പയറായിരുന്ന ടോണി ഡി നോബ്രെഗയ്ക്കാണു പരുക്കേറ്റത്. തുടർന്ന് ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർ‍ത്ത്– വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയാണ് അമ്പയർക്കു പരുക്കേൽക്കുന്നത്. എല്ലുകൾ ഒടിഞ്ഞിട്ടില്ല. ശസ്ത്രക്രിയയുടെ ആവശ്യമില്ല. എന്നാൽ ടോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരുക്കുമാറി എത്രയും പെട്ടെന്നു തിരിച്ചെത്തുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.’’– വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിൽ വ്യക്തമാക്കി.

ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയർക്കു പരുക്കേൽക്കുന്നത് ആദ്യത്തെ സംഭവമല്ല. 2019ൽ വെയിൽസിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് ഇടിച്ച് പരുക്കേറ്റ അമ്പയർ ജോണ്‍ വില്യംസ് മരിച്ചതു വലിയ വാർത്തയായിരുന്നു. ഓസ്ട്രേലിയൻ അമ്പയറായ ജെറാര്‍ദ് അബൂദ് ബിഗ് ബാഷ് മത്സരങ്ങൾ നിയന്ത്രിക്കുമ്പോൾ ഹെൽ‍മറ്റ് ധരിക്കാറുണ്ട്.

Top