റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന ആരോപണം: വിവിധ സ്ഥാപനങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളാണ് ഉള്ളത്

റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന ആരോപണം: വിവിധ സ്ഥാപനങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന ആരോപണം: വിവിധ സ്ഥാപനങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന ആരോപണത്തിൽ വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളാണ് ഉള്ളത്. ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. അതിനാല്‍ തന്നെ റഷ്യക്ക് പ്രതിരോധത്തിനായി അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടു

‘യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരും.’ -യു.എസ്. പ്രസ്താവനയില്‍ അറിയിച്ചു.

Top