CMDRF

പലസ്തീന് അംഗത്വം നല്‍കാനുള്ള പ്രമേയം യുഎന്‍ രക്ഷാസിമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു

പലസ്തീന് അംഗത്വം നല്‍കാനുള്ള പ്രമേയം യുഎന്‍ രക്ഷാസിമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു
പലസ്തീന് അംഗത്വം നല്‍കാനുള്ള പ്രമേയം യുഎന്‍ രക്ഷാസിമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു

ലസ്തീന് അംഗത്വം നല്‍കാനുള്ള പ്രമേയം യുഎന്‍ രക്ഷാസിമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു.അമേരിക്കന്‍ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു.ലജ്ജാകരമായ നിര്‍ദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.12 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നു.

2011-ലാണ് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അംഗത്വത്തിനുള്ള അപേക്ഷ ഐക്യരാഷ്ട്രസഭയ്ക്കുമുന്നില്‍ വെച്ചത്. അന്ന് രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ ഒമ്പതുപേര്‍ എതിര്‍ത്തതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.

അതേസമയം, ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ വഴിയൊരുക്കണമെന്ന് ഇസ്രയേലിനോട് സമിതി ആവശ്യപ്പെട്ടിരുന്നു. എറിസ് അതിര്‍ത്തി, അഷ്ദോദ് തുറമുഖം എന്നിവവഴി സഹായമെത്തിക്കാന്‍ അനുമതി നല്‍കിയ ഇസ്രയേല്‍നീക്കത്തെ സമിതി സ്വാഗതംചെയ്യുകയും ചെയ്തിരുന്നു.

Top