CMDRF

ബംഗ്ലാദേശ് ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം: അമേരിക്ക

ബംഗ്ലാദേശ് ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം: അമേരിക്ക
ബംഗ്ലാദേശ് ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം: അമേരിക്ക

വാഷിങ്ടൺ: ദുർഗാപൂജ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ബം​ഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി അമേരിക്ക. മുൻ പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയും ഓഗസ്റ്റിൽ അവർ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതിനും ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസിൽ നിന്നുള്ള പ്രസ്താവന.

ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുർഗാപൂജ ആഘോഷിക്കുമ്പോൾ ചില മതമൗലികവാദികൾ ഹിന്ദു സമൂഹത്തിന് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മില്ലർ.

Also Read: ഹിസ്ബുള്ള ലോജിസ്റ്റിക്സ് തലവനെയും വധിച്ചെന്ന് ഇസ്രായേൽ

ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സമാധാനപരമായ മതപരിപാടികൾ ഉറപ്പാക്കണമെന്നും ഇന്ത്യയും ഇടക്കാല ബംഗ്ലാദേശ് സർക്കാറിനോട് അഭ്യർത്ഥിച്ചു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയതിലൂടെ ബംഗ്ലാദേശിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ ഹിന്ദുക്കൾ ഉൾപ്പെടെ 600-ലധികം പേർ കൊല്ലപ്പെട്ടുവെന്ന് യുഎൻ റിപ്പോർട്ട്.

Top