ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവും; ഹൈക്കോടതി

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പ്രയോഗം നിന്ദ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവും; ഹൈക്കോടതി
ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവും; ഹൈക്കോടതി

എറണാകുളം: ബധിരനെന്നോ കേള്‍വിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്ന് ഹൈക്കോടതി. ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും, അപക്വവുമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പ്രയോഗം നിന്ദ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേള്‍വിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നല്‍കിയ ഹര്‍ജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും ഉള്‍പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

Top