ഹജ്ജ്: താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി

ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തീരുമാനമായത്

ഹജ്ജ്: താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി
ഹജ്ജ്: താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി

റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്ക് എത്തുന്ന ആളുകളുടെ വിസ കാലാവധി മൂന്ന് മാസമായി കൂട്ടി. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താൽക്കാലിക തൊഴിൽ വിസകൾ, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ പരിഷ്കരിച്ച് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ഇറക്കിയ പ്രസാതാവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പരമാവധി ആറ് മാസം വരെ തങ്ങി ജോലി ചെയ്യാം. നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള സീസണൽ വർക്ക് വിസ എന്നതിന് പകാരം ‘താൽക്കാലിക തൊഴിൽ വിസ’ എന്ന് പുനർനാമകരണം ചെയ്തതായി ഭേദഗതികൾ വിശദീകരക്കവേ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Also Read:വിസിറ്റ് ഖത്തര്‍ ഗ്ലോബല്‍ ക്യാമ്പയിനിന് തുടക്കം

ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തീരുമാനമായത്. താത്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ് യോ​ഗത്തിലെ പ്രധാന തീരുമാനം.

Top