മോഷണം കുറച്ച് റിച്ച് ആക്കിയാലോ… ചെടിച്ചട്ടി അടിച്ചുമാറ്റാനെത്തിയത് ബിഎംഡബ്യുവിൽ

മോഷണം കുറച്ച് റിച്ച് ആക്കിയാലോ… ചെടിച്ചട്ടി അടിച്ചുമാറ്റാനെത്തിയത് ബിഎംഡബ്യുവിൽ
മോഷണം കുറച്ച് റിച്ച് ആക്കിയാലോ… ചെടിച്ചട്ടി അടിച്ചുമാറ്റാനെത്തിയത് ബിഎംഡബ്യുവിൽ

ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങി കടയ്ക്ക് പുറത്ത് അലങ്കാരത്തിനായി വച്ച പൂച്ചട്ടികളിലൊന്ന് മോഷ്ടിട്ട് യുവതി. സംഭവം നോയിഡയിലാണ്. ഒക്ടോബര്‍ 25-ന് അര്‍ധരാത്രി നടന്ന മോഷണത്തിന്റെ വീഡിയോ സിസിടിവിയിൽ നിന്നുമാണ് കണ്ടെത്തിയത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാത്രി 12 മണിക്ക് ബിഎംഡബ്ല്യു കാറിലെത്തിയ യുവതി, സൊസൈറ്റിയുടെ പ്രധാന ഗേറ്റിന് സമീപം കാർ പാർക്ക് ചെയ്യുന്നു. സ്ത്രീ കടയുടെ പടിയില്‍വെച്ചിരുന്ന ഒരു ചെടിച്ചട്ടി എടുത്ത് കാറിലെ ഡ്രൈവര്‍ സീറ്റിലുള്ള ആളോട് വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് വണ്ടി എടുത്ത് വേ​ഗത്തിൽ പോകുകയായിരുന്നു. ഈ സമയം റോഡിലൂടെ അത്യാവശ്യം ആളുകള്‍ നടക്കുന്നതും കാണാം.

Top