CMDRF

വൈറലായി മിന്നും താരങ്ങളുടെ വീഡിയോ

ടൊവിനോ, പെപ്പെ, ആസിഫ് എന്നീ യുവതാരങ്ങളുടെ വീഡിയോയാണ് വൈറലായത്

വൈറലായി മിന്നും താരങ്ങളുടെ വീഡിയോ
വൈറലായി മിന്നും താരങ്ങളുടെ വീഡിയോ

കൊച്ചി: മലയാള സിനിമയില്‍ ഇനി ഓണാഘോഷങ്ങളുടെ കാലമാണ്. ടൊവിനോ, പെപ്പെ, ആസിഫ് എന്നീ യുവതാരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് വീഡിയോ ഇറക്കിയിരിക്കുന്നത്.

ആന്‍റണി വര്‍ഗ്ഗീസിന്‍റെ കൊണ്ടല്‍ ചിത്രത്തിനായി ആസിഫ് അലിയും , ടൊവിനോയുടെ ചിത്രം എആര്‍എമ്മിന് വേണ്ടി പെപ്പെയും, ആസിഫ് അലിയുടെ ചിത്രം കിഷ്കിന്ദകാണ്ഡത്തിന് വേണ്ടി ടൊവിനോയും പ്രേക്ഷകരോട് അഭ്യര്‍ത്ഥന നടത്തുകയാണ് വീഡിയോയില്‍. ടൊവിനോയും ആന്‍റണി വര്‍ഗ്ഗീസും ഒന്നിച്ച് എത്തുമ്പോള്‍ ആസിഫ് വീഡിയോ കോളിലാണ് ചേരുന്നത്.എആര്‍എ വിഷ്വല്‍ ട്രീറ്റാണെന്നും എല്ലാവരും തീയറ്ററില്‍ നിന്നും ആസ്വദിക്കണമെന്നാണ് പെപ്പെ പറയുന്നത്. അതിന് പിന്നാലെ കിഷ്കിന്ദകാണ്ഡം ഒരു ഇന്‍റന്‍സ് ത്രില്ലറാണെന്നും അതിന്‍റെ ട്രെയിലര്‍ അടക്കം അതിന്‍റെ സൂചന നല്‍കുന്നുവെന്നും തീയറ്ററില്‍ കാണണമെന്ന് ടൊവിനോ പറയുന്നു. ഇതിന് പിന്നാലെയാണ് ആസിഫ് അലി കൊണ്ടലിനെക്കുറിച്ച് പറയുന്നത്. ട്രെയിലറിലെ അവസാന രംഗം മതി ഈ ചിത്രം കാണാന്‍. എആര്‍എം കൊണ്ടല്‍ തന്‍റെ ഓണം വാച്ച് ലിസ്റ്റിലുള്ള ചിത്രങ്ങളാണെന്നും ആസിഫലി പറയുന്നു.

ALSO READ: കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ

എആര്‍എം, കിഷ്കിന്ദകാണ്ഡം എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ 12നും, കൊണ്ടല്‍ സെപ്തംബര്‍ 13നുമാണ് എത്തുന്നത്. എന്തായാലും ആനന്ദാന്തരീക്ഷത്തിൽ ചിത്രങ്ങളെ പ്രമോട്ട് ചെയ്യുകയാണ് താരങ്ങള്‍. സന്തോഷം പങ്കുവെച്ചു ആരാധകരും കമന്‍റ് ബോക്സിലുണ്ട് . ‘ഇതാണ് നമ്മുടെ മോളിവുഡ്’ എന്നാണ് പുതുതായി വന്ന കമന്‍റ്. ‘ഇതാണ് മാതൃകയാക്കേണ്ടത് മുന്ന് സിനിമകൾക്കും വിജയാശംസകൾ’ എന്ന് മറ്റൊരു കമന്‍റ്. ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്, മിന്നിച്ചേക്കണേ എന്നാണ് ടൊവിനോ വീഡിയോ ഷെയര്‍ ചെയ്തിട്ട കമന്‍റ്. എആര്‍എം കിഷ്കിന്ദകാണ്ഡം എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ 12നും, കൊണ്ടല്‍ സെപ്തംബര്‍ 13നുമാണ് എത്തുന്നത്.

Top