CMDRF

‘പൊറാട്ട് നാടക’ത്തിലെ വീഡിയോ ഗാനം റിലീസായി

നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിൻറെ മേൽനോട്ടത്തോടെയാണ്.

‘പൊറാട്ട് നാടക’ത്തിലെ വീഡിയോ ഗാനം റിലീസായി
‘പൊറാട്ട് നാടക’ത്തിലെ വീഡിയോ ഗാനം റിലീസായി

മീപകാല സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സൈജു കുറുപ്പിനെ നായകനാക്കി ആക്ഷേപഹാസ്യ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം. പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണ് പൊറാട്ട് നാടകം. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ആയിരിക്കുകയാണ്.

രാഹുൽ രാജ് സംഗീതം ഒരുക്കി രാഹുൽ രാജ് തന്നെ പാടിയ ഉത്സവ ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണൻറേതാണ് വരികൾ. മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘പൊറാട്ട് നാടകം’. നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിൻറെ മേൽനോട്ടത്തോടെയാണ്.

Also Read: ‘മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ കൈനീട്ടമൊള്ളു’; ‘അമ്മ’യ്‌ക്കെതിരേ മല്ലികാ സുകുമാരന്‍

ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. ഒക്ടോബർ 18ന് റിലീസ് ചെയ്ത പൊറാട്ട് നാടകം പ്രദർശനം തുടരുകയാണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻറെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.

Top