സ്ത്രീകളുടെ ടോയ്ലറ്റില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ച് വിഡിയോ പകര്‍ത്തി; കഫേ ജീവനക്കാരന്‍ പിടിയില്‍

സ്ത്രീകളുടെ ടോയ്ലറ്റില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ച് വിഡിയോ പകര്‍ത്തി;   കഫേ ജീവനക്കാരന്‍ പിടിയില്‍
സ്ത്രീകളുടെ ടോയ്ലറ്റില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ച് വിഡിയോ പകര്‍ത്തി;   കഫേ ജീവനക്കാരന്‍ പിടിയില്‍

ബംഗളൂരു: കോഫി ഷോപ്പിലെ സ്ത്രീകളുടെ ടോയ്ലറ്റില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് വിഡിയോ പകര്‍ത്തിയ കേസില്‍ കഫേ ജീവനക്കാരന്‍ പിടിയില്‍. ശിവമൊഗ്ഗ സ്വദേശിയും ബംഗളൂരു ഗുത്തഹള്ളിയില്‍ താമസക്കാരനുമായ മനോജ് (23) ആണ് പിടിയിലായത്.

ബംഗളൂരു ബി.ഇ.എല്‍ റോഡിലെ തേര്‍ഡ് വേവ് കഫേയിലെ വാഷ്‌റൂമിലെ വേസ്റ്റ് ബിന്നില്‍ ക്ലോസറ്റിലാണ് കാമറ ഒളിപ്പിച്ചിരുന്നത്. ഇത് കണ്ടെത്തിയ സ്ത്രീ ബഹളം വെച്ചതോടെ നടന്ന പരിശോധനയില്‍ ഫോണ്‍ മനോജിന്റേതാണെന്ന് കണ്ടെത്തിയിരുന്നു ഇതോടെ പൊലീസിനെ വിളിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഫോണില്‍ രണ്ട് മണിക്കൂറോളം വിഡിയോകള്‍ പകത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതി ആറുമാസമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും സംഭവത്തെ തുടര്‍ന്ന് പുറത്താക്കിയെന്നും കഫേ അധികൃതര്‍ അറിയിച്ചു

Top