CMDRF

വീട്ടിലേക്ക് പോകവേ വാഹനാപകടത്തിൽ വീഡിയോഗ്രാഫർ മരിച്ചു

ചെങ്ങന്നൂരിൽ നിന്നു തന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വീട്ടിലേക്ക് പോകവേ വാഹനാപകടത്തിൽ വീഡിയോഗ്രാഫർ മരിച്ചു
വീട്ടിലേക്ക് പോകവേ വാഹനാപകടത്തിൽ വീഡിയോഗ്രാഫർ മരിച്ചു

ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രാഫർ മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ ബിജു (48) ആണ് മരിച്ചത്. മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം എംസി റോഡിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

അപകടം വീട്ടിലേക്ക് മടങ്ങവേ…

ACCIDENT- SYMBOLIC IMAGE

ചെങ്ങന്നൂരിൽ നിന്നു തന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്.

Top