ഡല്‍ഹി: വോട്ട് ചെയ്യാന്‍ പ്രതിസന്ധി നേരിട്ടെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. സംഭവത്തില്‍ ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ഡല്‍ഹി സെന്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാന്‍ എത്തിയത്. പിന്നീട് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.