റിപ്പോർട്ടർ ചാനൽ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത് വൻ മുന്നേറ്റമാണ്. ചാനൽ റേറ്റിങ്ങിൽ മനോരമ ചാനലിനെ മറി കടന്ന് മൂന്നാം സ്ഥാനത്ത് എത്തിയ റിപ്പോർട്ടർ ഈ പോക്ക് പോയാൽ മറ്റ് മുഖ്യാധാരാ ചാനലുകൾക്കും ഭീഷണിയാകും. പരമ്പരാഗതമായ വാർത്താ രീതി മാറ്റിയും , വൻ തോതിലുള്ള കാരുണ്യ പ്രവർത്തികൾ നടത്തിയുമാണ് റിപ്പോർട്ടർ ചാനൽ ജനപ്രീതി പിടിച്ചു പറ്റുന്നത്.