തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !

46 വയസ്സുള്ള ഉദയനിധിയും - 50 വയസ്സുള്ള ദളപതി വിജയും തമ്മിലുള്ള പോരാട്ടമാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുക എന്നത് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഒരു സിനിമയ്ക്ക് 250 കോടി രൂപ പ്രതിഫലം വാങ്ങുന്ന വിജയ് തന്റെ സിനിമാകരിയറിന്റ ഏറ്റവും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയിരിക്കുന്നത്. ഇതു തന്നെയാണ് രാഷ്ട്രീയത്തോട് മുഖം തിരിച്ച് നില്‍ക്കുന്നവര്‍ക്ക് പോലും വിജയ് സ്വീകാര്യനാവാന്‍ കാരണം.

തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !
തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !

മിഴക ഭരണകൂടത്തെയും സകല രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ച ഒരു മഹാ സംഭവമാണിപ്പോള്‍ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നിരിക്കുന്നത്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്ത് ദളപതി വിജയ് സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് വന്‍ ജനപ്രളയമാണ് ഉണ്ടായിരിക്കുന്നത്. സംഘാടകരുടെ പോലും കണക്ക്കൂട്ടലുകള്‍ക്കും അപ്പുറമാണിത്.

വിജയ് രൂപീകരിച്ച തമിഴ്‌നാട് വെട്രി കഴകം എന്ന പാര്‍ട്ടിയുടെ പ്രഥമ സമ്മേളനമാണ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ തലവര തന്നെ മാറ്റി എഴുതിയിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ വരുമെന്ന് പ്രതീക്ഷിച്ച സമ്മേളനത്തിന് പത്ത് ലക്ഷത്തോളം പേര്‍ എത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ നല്ലൊരു വിഭാഗത്തിനും ഗതാഗതം സ്തംഭിച്ചതിനാല്‍ സമ്മേളനം നടന്ന വില്ലുപുരം ജില്ലയിലേക്ക് പോലും പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറായിരം പൊലീസുകാര്‍ക്ക് പിന്നാലെ ആയിരക്കണക്കിന് സ്വകാര്യ സുരക്ഷാ ജീവനക്കാരെയും സമ്മേളന നഗരിക്ക് അകത്തും പുറത്തും വിന്യസിച്ചിട്ടും ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞിട്ടില്ല.

Thalapathy Vijay

കടുത്ത വെയിലിനെയും അവഗണിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നത്. യുവാക്കളാണ് സമ്മേളനത്തിന് എത്തിയവരില്‍ ബഹുഭൂരിപക്ഷമെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഈ ശക്തി ഉപയോഗിച്ച് തമിഴകത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം പിടിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ പോലും അദ്ദേഹത്തിന്റെ ജന സ്വാധീനം കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലുള്ള താരാരാധന എന്നതിനപ്പുറം വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഈ ആരാധക കൂട്ടം ഒപ്പം പോകില്ലെന്നാണ് ഭരണപക്ഷമായ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കരുതിയിരുന്നത്. അവരുടെ ഈ കണക്ക് കൂട്ടലുകളാണിപ്പോള്‍ വിക്രവാണ്ടിയിലെ മഹാറാലിയിലൂടെ വിജയ് തകര്‍ത്തിരിക്കുന്നത്.

Also Read: ‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്

തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരം എന്ന നിലയില്‍ നിന്നും രാഷ്ട്രീയത്തിലും ഏറ്റവുമധികം പിന്തുണയുള്ള താരം എന്ന നിലയിലേക്കാണിപ്പോള്‍ വിജയ് വളര്‍ന്നിരിക്കുന്നത്. വിജയ് സംഘടിപ്പിച്ച മഹാറാലിയുടെ തല്‍സമയ സംപ്രേക്ഷണം തമിഴകത്തെ ചാനലുകള്‍ മാത്രമല്ല ദേശീയ ചാനലുകളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്സ്, തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളും അതീവ ഗൗരവമായാണ് ദളപതി വിജയ് സംഘടിപ്പിച്ച മഹാറാലിയെ വീക്ഷിച്ചിരിക്കുന്നത്.

M K Stalin

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭാ മണ്ഡലങ്ങളിലെ ഡി.എം.കെ നേതാക്കളുടെ പ്രത്യേക യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എം.കെ സ്റ്റാലിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ ഉദയനിധി സ്റ്റാലിനെയാണ് ഡി.എം.കെ ഉയര്‍ത്തിക്കാട്ടുന്നത്. നിലവില്‍ ഉദയനിധി ഉപമുഖ്യമന്ത്രി കൂടിയാണ്. സിനിമാ നിര്‍മ്മാതാവായും നടനായും ഉദയനിധി തമിഴ്നാടിന് ഏറെ സുപരിചിതനാണെങ്കിലും വിജയ് ഉണ്ടാക്കിയതിന്റെ ഒരു ചെറിയ ശതമാനം ആരാധകരെ സൃഷ്ടിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി.എം.കെയുടെ പിന്‍ബലം തന്നെയാണ് ഉദയനിധിയുടെയും പിന്‍ബലം. ഈ പിന്‍ബലം ഉപയോഗിച്ച് ദളപതിയെ പ്രതിരോധിക്കാന്‍ ഉദയനിധിക്ക് കഴിഞ്ഞില്ലെങ്കില്‍ തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറും.

Also Read:  ഇന്ത്യ ഇസ്രേയലിനൊപ്പം നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യം; പിണറായി വിജയന്‍

മുന്‍പ് സൂപ്പര്‍ താരങ്ങളായിരുന്ന എം.ജി രാമചന്ദ്രനും ജയലളിതയും രാഷ്ട്രീയത്തിലിറങ്ങിയ ശേഷം തമിഴ്‌നാട് ഭരണം പിടിച്ചവരാണ്. എം.ജി. ആര്‍ മുഖ്യമന്ത്രി എന്ന നിലയിലും ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവാണ്. എം.ജി.ആറിന് ശേഷം മുഖ്യമന്ത്രിയായ ജയലളിതയും കരുത്തുറ്റ ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഒടുവില്‍ ഈ പാര്‍ട്ടി പലകഷ്ണങ്ങളായി മാറുന്നതിനും തമിഴകം സാക്ഷ്യം വഹിക്കുകയുണ്ടായി. അണ്ണാ ഡി.എം.കെയുടെ തകര്‍ച്ചയാണ് ഡി.എം.കെയ്ക്ക് തുടര്‍ഭരണം സാധ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയതും ഡി.എം.കെ മുന്നണിയാണ്.

Udhayanidhi Stalin

ഡി.എം.കെയ്ക്ക് ശക്തമായ ഒരു ബദല്‍ ഇല്ല എന്നതു തന്നെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ പോരായ്മ. ഈ വിടവ് നികത്താനാണ് ഇപ്പോള്‍ ടി.വി.കെ എന്ന പാര്‍ട്ടി രൂപീകരിച്ച് വിജയ് രംഗത്ത് വന്നിരിക്കുന്നത്. രൂപികരിച്ച ഉടന്‍ തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടി വന്‍ ശക്തിയായി മാറുന്നത് രാജ്യ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ടി.വി.കെ എന്ന മൂന്നക്ഷരം തമിഴകത്തെ ജനഹൃദയങ്ങളില്‍ പതിഞ്ഞു കഴിഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച്ചയെ എതിര്‍ക്കുന്നവരും പുതിയ ശക്തി ഉയര്‍ന്ന് വരണമെന്ന് ആഗ്രഹിക്കുന്ന യുവ തലമുറയും ടി.വി.കെയെ വലിയ പ്രതീക്ഷയോടെയാണിപ്പോള്‍ ഉറ്റു നോക്കുന്നത്. രാഷ്ട്രീയത്തോട് മുഖം തിരിക്കുന്നവരെ ആകര്‍ഷിക്കാനും ദളപതിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാറാലിയില്‍ അതും ദൃശ്യമാണ്. അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അണികളും അനുഭാവികളും നേതാക്കളുമെല്ലാം വരും ദിവസങ്ങളില്‍ കൂട്ടത്തോടെ ടി.വി.കെയില്‍ എത്താനാണ് സാധ്യത.

Also Read: ‘ഡിഎംകെ കുടുംബാധിപത്യ പാര്‍ട്ടി’; രൂക്ഷ വിമര്‍ശനവുമായി വിജയ്

46 വയസ്സുള്ള ഉദയനിധിയും – 50 വയസ്സുള്ള ദളപതി വിജയും തമ്മിലുള്ള പോരാട്ടമാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുക എന്നത് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഒരു സിനിമയ്ക്ക് 250 കോടി രൂപ പ്രതിഫലം വാങ്ങുന്ന വിജയ് തന്റെ സിനിമാകരിയറിന്റ ഏറ്റവും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയിരിക്കുന്നത്. ഇതു തന്നെയാണ് രാഷ്ട്രീയത്തോട് മുഖം തിരിച്ച് നില്‍ക്കുന്നവര്‍ക്ക് പോലും വിജയ് സ്വീകാര്യനാവാന്‍ കാരണം. 39 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമായതിനാല്‍ ദേശീയ രാഷ്ട്രീയത്തിലും തമിഴ് നാടിന് വലിയ പ്രസക്തിയാണ് ഉള്ളത്. ദളപതിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ പ്രമുഖ ദേശീയപാര്‍ട്ടികള്‍ ശ്രമിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും വിജയ് സഖ്യത്തിന് പോകാനുള്ള സാധ്യത കുറവാണ്. ഒറ്റയ്ക്ക് നിന്ന് തമിഴക ഭരണം പിടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അടിസ്ഥാന വര്‍ഗ്ഗത്തോടൊപ്പം നില്‍ക്കുന്നതും മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുമായിരിക്കും തന്റെ രാഷ്ട്രീയമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ

  • ഞാൻ ഒരാളെയും പേരെടുത്തു പറഞ്ഞില്ല. ചിലർ ഇവന് ഭയമാണോ എന്ന് ചോദിക്കുന്നു. പേര് പറയാൻ ഭയമുണ്ടായിട്ടല്ല, പറയാൻ അറിയാഞ്ഞിട്ടുമല്ല, അതിനല്ല ഞാൻ ഇവിടെ വന്നത്– വിജയ്

  • സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷ, അതിനായി പ്രത്യേക വകുപ്പ് വേണം. സമത്വത്തിന് പ്രാതിനിധ്യ റിസർവേഷൻ വേണം. ജാതി സെൻസസ് വേണമെന്നും വിജയ്.

  • എംജിആറിനെയും എൻടിആറിനെയും ഉദാഹരണമാക്കി വിജയ്. സിനിമ എന്നാൽ നിസ്സാരമാണോ? അത് എല്ലാത്തിനെയും പേടിയില്ലാതെ പുറത്തുകൊണ്ട് വരും. അതിൽ എനിക്ക് മാതൃകയാണ് എംജിആറും എൻടിആറും. സാധാരണ മനുഷ്യനായി, പിന്നെ നടനായി, വിജയിച്ച നടനായി, രാഷ്ട്രീയക്കാരനായി, നാളെ ഞാൻ എന്താകും? എന്നെ മാറ്റിയത് ഞാനല്ല, നിങ്ങൾ ജനങ്ങളാണ്– വിജയ്

  • സംഘകാലത്തെ കൃതികളിൽ പാണ്ഡ്യ കാലത്തെ പോരാളിയെ കുറിച്ച് അറിയില്ലേ? ആയുധവും പോരാളികളും ഇല്ലാതെ പോരാട്ടത്തിനു പോയ യുദ്ധവീരനെ കുറിച്ച് അറിയുമോ? അറിയില്ലെങ്കിൽ എടുത്ത് വായിച്ചു നോക്കണം– വിജയ്

  • സ്ത്രീകൾ നേതൃത്വത്തിൽ വരുമെന്ന് വിജയ്. തന്റെ മരിച്ചുപോയ സഹോദരി വിദ്യയെ ഓർത്തും വിജയ് സംസാരിച്ചു. അതേ വിഷമമാണ് അനിത എന്ന പ്ലസ്ടു വിദ്യാർഥിനി നീറ്റിന്റെ പേരിൽ മരിച്ചപ്പോൾ എനിക്ക് തോന്നിയത്. ഈ സർക്കാർ ഇവിടെ ഉണ്ടായതുകൊണ്ട് എന്ത് പ്രയോജനമെന്നു വിജയ് ചോദിച്ചു.

  • ഫാഷിസം എന്ന പേര് പറിഞ്ഞ് നിങ്ങൾ ഭയം കാട്ടുന്നു, ദ്രാവിഡ മോഡൽ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു– ഡിഎംെകയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്.

  • ‘‘നിങ്ങളിൽ ഒരാളായിനിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും. 2026ലെ തിരഞ്ഞെടുപ്പ് വേദിയിൽ നമ്മൾ അവരെ നേരിടും. തമിഴ്നാട്ടിലെ 234 മണ്ഡലത്തിലും ടിവികെ ചിഹ്നത്തിൽ അവരെ നമ്മൾ തകർക്കും’’– വിജയ്

  • ജാതി രാഷ്ട്രീയം കളിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് വിജയ്. ബദൽ രാഷ്ട്രീയം എന്ന പഴയ മുദ്രാവാക്യമില്ല, ഞങ്ങൾ അതിനല്ല ഇവിടെ വന്നതെന്നും പറഞ്ഞു.

  • ‘‘മുഖംമൂടി വച്ച അഴിമതിക്കാരാണ് ഒരു എതിരാളി, വർഗീയത വച്ച് രാഷ്ട്രീയം കളിക്കുന്നവരാണു മറ്റൊരു എതിരാളി’’– വിജയ്

  • ‘‘പാർട്ടി പ്രഖ്യാപിച്ചപ്പോൾ തന്നെ നമ്മുടെ എതിരാളി ആരാണെന്ന് ഉറപ്പായി. ജാതി, മതം, വർണം എല്ലാം വച്ച് രാഷ്ട്രീയം കളിക്കുന്നവർ, മദം പൊട്ടിയ ആനയെ പോലെ, അത് ഒരാളല്ല, പലരുണ്ട്.’’– വിജയ്

  • എതിരാളികൾ ഇല്ലാതെ വിജയം ഇല്ല, എതിരാളികളാണ് നമ്മുടെ വിജയം നിശ്ചയിക്കുന്നത്– വിജയ്

  • എന്നെ വിശ്വസിക്കുന്നവർക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല– വിജയ്

  • നൻപാ, തോഴാ, തോഴി നമ്മൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ– വിജയ്

  • പെരിയാർ തന്നെയാണ് എന്റെ പാർട്ടിയുടെ തലൈവർ. കാമരാജർ ഞങ്ങളുടെ വഴികാട്ടിയാണ്. അംബേദ്കർ, ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി, ഇന്ത്യ എന്ന പേര് കേട്ടാലേ അംബേദ്കറിനെ ഓർക്കും. വേലു നാച്ചിയാർ, അഞ്ചലൈ അമ്മാൾ എന്നിവരാണു പാർട്ടിയുടെ വഴികാട്ടി– വിജയ്

  • ‘‘ഇവിടത്തെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല’’– വികാരാധീനനായി വിജയ്

  • മാറണം അല്ലെങ്കിൽ മാറ്റും– രാഷ്ട്രീയനയം പ്രഖ്യാപിച്ച് വിജയ്.

  • പതിവ് ശാന്തത വിട്ട് വീറോടെ വിജയ്. പ്രവർത്തകർക്കു മുന്നിൽ തീപ്പൊരി പ്രസംഗവുമായി താരം.

  • ‘‘പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്ത് കളിക്കാൻ ആരംഭിച്ചാൽ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണം. സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം’’– വിജയ്

  • ‘‘രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്, പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്’’– വിജയ്

  • ‘‘ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോൾ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്കു മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതു പോലെ ചിരിക്കും, എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം, ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരം.’’– വിജയ്


Staff Reporter

വീഡിയോ കാണാം

Top