വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നദിയിൽനിന്ന് കണ്ടെടുത്തത് 13 പേരുടെ മൃതദേഹമാണ്

വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം
വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

ഇസ്‌ലാമബാദ്: പാകിസ്താനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടത്തിൽപ്പെട്ട ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നദിയിൽനിന്ന് കണ്ടെടുത്തത് 13 പേരുടെ മൃതദേഹമാണ്. ബാക്കിയുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പൂർണമായും തകർന്ന ബസ് ക്രെയിനിന്‍റെ സഹായത്തോടെയാണ് കരയിലെത്തിച്ചത്.

Also Read: ഇനി അമേരിക്ക തലക്കുനിക്കില്ല, പ്രതിരോധ മന്ത്രിയായി പീറ്റ് ഹെഗ്സെത്ത്

പാകിസ്ഥാനിൽ നേരത്തെയും ഓഗസ്റ്റിൽ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ അപകടം ഇപ്പോൾ ഏറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗതാഗത നിയമലംഘനവും മോശം റോഡുകളും കാരണം പാകിസ്താനിൽ റോഡപകടങ്ങൾ വലിയ തോതിൽ ഉയരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

Top