പാലക്കാട്: തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു വീണു. ഓടിക്കൊണ്ടിരിക്കെ ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഡ്രൈവറുടെ കൈയിൽ പരിക്കുണ്ട്. കുഴൽമന്ദം കഴിഞ്ഞ മണലൂരിൽ എത്തുന്ന സമയത്താണ് ചില്ല് തകർന്നുവീണത്. ബസ് കെഎസ്ആർടിസി ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് പരിശോധിച്ചു വരികയാണ്.