സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കസ്റ്റമേഴ്‌സിനെ അപമാനിക്കുന്ന ജപ്പാനിലെ പോപ്പ്-അപ്പ് കഫെ. ജാപ്പനീസ് നിർമ്മാതാവും സോഷ്യൽ മീഡിയ താരവുമായ നോബുയുകി സകുമയുടെ മോശം ഭാഷ പറയുന്ന ഓൺലൈൻ ഷോകളുടെ ആരാധകർക്കുള്ള പ്രത്യേക ട്രീറ്റായാണ് സെപ്തംബർ 14 മുതൽ 23 വരെ ടോക്കിയോയിൽ ഈ ഭക്ഷണശാല തുറന്നത്. ഭക്ഷണശാലയിൽ വരുന്നവരിൽ വാക്കാൽ തുടർച്ചയായി അധിക്ഷേപം കേൾക്കുമ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കും.
ALSO READ: ഹെലന്‍ ചുഴലിക്കാറ്റ്; അമേരിക്കയില്‍ അതീവ ജാഗ്രത
ഭംഗിയുള്ള പിങ്ക് ആപ്രോൺ മുതൽ മിഷേലിൻ ഷെഫ് ഷുഹെയ് സവാദയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഭക്ഷണം വരെ അനവധി കാര്യങ്ങൾ വാഗ്ദ്ധാനം ചെയ്യുന്ന ഈ കഫെ ആദ്യ കാഴ്ചയിൽ ഒരു സാധാരണ ജാപ്പനീസ് റെസ്റ്റോറന്റാണ്. എന്നാൽ, റെസ്റ്റോറന്റിൽ കയറി അല്പസമയം കഴിഞ്ഞാൽ ജീവനക്കാർ കസ്റ്റമേഴ്‌സിനെ ശകാരിക്കാൻ തുടങ്ങും.
മോശമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യും. ഭക്ഷണം ഓർഡർ ചെയ്താലും അത് കൊണ്ടുവന്ന് തരാതെ അധിക്ഷേപം തുടരും. ഓരോ ഉപഭോക്താവിനും ഒരു മണിക്കൂർ മാത്രമേ അധിക്ഷേപിക്കുന്ന സേവനം ആസ്വദിക്കാൻ കഴിയൂ, കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം. പണമടച്ചുള്ള വിഐപി സേവനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ചെരിപ്പുകൊണ്ടുള്ള തല്ല് വരെ ഉൾപ്പെടുന്നു.