CMDRF

മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി

'അയാള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി
മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി

അലിഗഡ്: മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് യുവതി പറയുന്നത്. വിവേക് എന്ന യുവാവിന്റെ കൈയ്യില്‍ ആണ് പൊള്ളലേറ്റത്. ‘അയാള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനാലാണ് അയാള്‍ക്കുമേല്‍ ആസിഡ് ഒഴിച്ചത്’, യുവതി ആരോപിച്ചു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവേക് ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംസാരിക്കാനായി ഇരുവരും ഒരു റെസ്റ്റോറന്റില്‍ കണ്ടുമുട്ടി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ യുവതി ബാഗില്‍ നിന്ന് ഒരു കുപ്പി പുറത്തെടുത്ത് ആസിഡ് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് റെസ്റ്റോറന്റില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ യുവതിക്കും പൊള്ളലേറ്റിട്ടുണ്ടെന്നും അവര്‍ക്ക് വൈദ്യസഹായം നല്‍കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Top