പ്രണയം അം​ഗീകരിച്ചില്ല; 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതി

ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു

പ്രണയം അം​ഗീകരിച്ചില്ല; 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതി
പ്രണയം അം​ഗീകരിച്ചില്ല; 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതി

ഇസ്ലാമാബാദ്: പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് കുടുംബാം​ഗങ്ങലെ കൊലപെടുത്തി യുവതിയും കാമുകനും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെയാണ് വിഷം നല്‍കി കൊലപ്പെടുത്തിയത്. ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിൽ സംശയമുണ്ടായത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന് നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.

Also Read: വീട്ടുജോലിക്കാരൻ മുങ്ങിയത് 15 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളുമായി

വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതിലൂടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കൊലപാതകത്തിന് മുതിർന്നതെന്ന് യുവതി സമ്മതിച്ചു. ഇരുവരും കുറ്റം സമ്മതിച്ചതായി ഖൈര്‍പുര്‍ സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഇനായത്ത് ഖാന്‍ വ്യക്തമാക്കി. രണ്ട്പേരും നിലവിൽ പൊലീസ് കസ്റ്റടിയിലാണ്.

Top