വൃത്തിയാക്കുന്നതിനിടയില്‍ യന്ത്രത്തില്‍ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

വൃത്തിയാക്കുന്നതിനിടയില്‍ യന്ത്രത്തില്‍ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം
വൃത്തിയാക്കുന്നതിനിടയില്‍ യന്ത്രത്തില്‍ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. ഇന്ന് രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.

യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ മെഷീന്‍ അബദ്ധത്തില്‍ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ യന്ത്രം ഓഫാക്കി രാജേഷിനെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top