വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനപ്പെട്ടതെന്നും അതിനാലാണ് ‘സുപ്രഭാതം’ പത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തത്: സാദിഖലി തങ്ങള്‍

വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനപ്പെട്ടതെന്നും അതിനാലാണ് ‘സുപ്രഭാതം’ പത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തത്: സാദിഖലി തങ്ങള്‍
വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനപ്പെട്ടതെന്നും അതിനാലാണ് ‘സുപ്രഭാതം’ പത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തത്: സാദിഖലി തങ്ങള്‍

കോഴിക്കോട്: മുസ്ലീം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനപ്പെട്ടതെന്നും അതിനാലാണ് ‘സുപ്രഭാതം’ പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. സമസ്തയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍, സാദിഖലി തങ്ങള്‍ ഇതു നിഷേധിച്ചു. വര്‍ക്കിംഗ് കമ്മിറ്റി പ്രധാനപ്പെട്ടതെന്നും ഇപ്പോള്‍ തിരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബൂത്ത് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സമസ്തയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പില്‍ സമസ്തയിലെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായി പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. ഇതോടെ പ്രാദേശിക നേതൃത്വത്തിനിടയില്‍ സമസ്ത വിരുദ്ധത ശക്തമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ സമസ്തയിലും ലീഗ് വിരുദ്ധരും അനുകൂലികളും തമ്മില്‍ പോര് രൂക്ഷമായിട്ടുണ്ട്. ഇതില്‍ ശാശ്വത പരിഹാരം കാണണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. അല്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് വേണമെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കുന്നവര്‍ക്കെതിരെ ഒത്തുത്തീര്‍പ്പ് പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. ഇതിനിടെ സമസ്തയിലെ ലീഗ് വിരുദ്ധരുടെ സംരംഭങ്ങളോട് സഹകരിക്കരുതെന്ന നിലപാടും ഒരു വിഭാഗം ലീഗ് നേതൃത്വത്തിനുണ്ട്.

പാര്‍ട്ടിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന സമസ്തയിലെ വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. വരുന്ന തദ്ദേശ, നിയസമഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. ഉമര്‍ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയില്‍ മുസ്ലിംലീഗിനുള്ളില്‍ നേരത്തെ അമര്‍ഷം പുകയുന്നുണ്ടായിരുന്നു. ഉമര്‍ ഫൈസിയുടെ പ്രസ്താവനകളില്‍ സമസ്ത നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലത്തിലാണ് ലീഗ് -സമസ്ത തര്‍ക്കം രൂക്ഷമായത്. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത നേതൃത്വത്തില്‍ നിന്നും ഉമര്‍ ഫൈസിയെ നീക്കാനുള്ള ശ്രമങ്ങളും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെ സമസ്ത കാലുവാരിയോ എന്ന ചോദ്യത്തിന് അത് മറ്റ് കാര്യങ്ങള്‍ എന്ന് മറുപടിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മലപ്പുറത്ത് മികച്ച ഭൂരിപക്ഷം നേടും. കേരളത്തില്‍ യുഡിഎഫിന് 20 സീറ്റും ലഭിക്കുമെന്നും ഇ ടി പറഞ്ഞു.

Top