പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ച് വടക്കൻ ഗാസ

119,000 കുട്ടികൾക്ക് ഓറൽ പോളിയോ വാക്സിൻ രണ്ടാം ഡോസ് നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്

പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ച് വടക്കൻ ഗാസ
പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ച് വടക്കൻ ഗാസ

ഗാസ സിറ്റി: രണ്ട് ഘട്ട പോളിയോ വാക്സിനേഷൻ കാമ്പയിനി​ന്‍റെ അവസാന ഘട്ടം ശനിയാഴ്ച വടക്കൻ ഗാസയിൽ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന. യുദ്ധാന്തരീക്ഷം നിലനിൽക്കെ ഒക്ടോബറിലെ രണ്ടാംഘട്ടം യു.എൻ ഏജൻസികൾ മാറ്റിവെച്ചതായിരുന്നു. ഗാസയിൽ 25 വർഷത്തിനിടെ പോളിയോയുടെ ആദ്യ കേസ് ആഗസ്റ്റിൽ രേഖപ്പെടുത്തിയതാണ് വാക്സിനേഷൻ ആരംഭിക്കാൻ കാരണമായത്.മൂന്ന് ദിവസമാണ് കാമ്പയ്ൻ.

പ്രദേശത്തെ 119,000 കുട്ടികൾക്ക് ഓറൽ പോളിയോ വാക്സിൻ രണ്ടാം ഡോസ് നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. വടക്കൻ ഗാസയിലുടനീളമുള്ള നിരവധി പട്ടണങ്ങളിൽ 10 വയസ്സിന് താഴെയുള്ള ഏകദേശം 15,000 കുട്ടികൾ ഇ​പ്പോഴും വാക്സിനേഷൻ കാമ്പെയ്​ന്‍റെ ഭാഗമാകാൻ കഴിയാ​തെ നിൽക്കുകയാണ്.

ALSO READ: സ്പെയിനിലെ പ്രളയം: മരണസംഖ്യ 200 കടന്നു

സെപ്റ്റംബർ 1നും 12നും ഇടയിൽ തെക്ക്, മധ്യ, വടക്കൻ ഗസ്സയിൽ മൂന്ന് ഘട്ടങ്ങളിലായി 559,000 കുട്ടികളിൽ വാക്സിനേഷൻ കാമ്പെയ്നിന്‍റെ ആദ്യ റൗണ്ട് വിജയകരമായി നടന്നിരുന്നു.

Top