മുപ്പതിലധികം രോഗാണുക്കളുടെ പട്ടികപുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

മുപ്പതിലധികം രോഗാണുക്കളുടെ പട്ടികപുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
മുപ്പതിലധികം രോഗാണുക്കളുടെ പട്ടികപുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

കൂടുതൽ പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോ​ഗാണുക്കളടങ്ങുന്ന പട്ടിക പുറത്തിറക്കി ലോകാരോഗ്യ സംഘടന. ജൂലൈ 30ന് പുറത്ത് വിട്ട റിപ്പോർട്ടിൽ ഇന്‍ഫ്ലുവന്‍സ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്‌സ് വൈറസ് എന്നിവ ഇടംപിടിച്ചിട്ടുണ്ട്. രോഗകാരികളുടെ മുന്‍ഗണനാപട്ടികയില്‍, പകര്‍ച്ചവ്യാധി പോലെയുള്ള ആഗോള പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ജനങ്ങളിലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗാണുക്കളെ തിരഞ്ഞെടുത്തത്. രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങയവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ കന്നുകാലികളില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട എച്ച് 5 ഉപവകഭേദം ഉള്‍പ്പെടെയുള്ള നിരവധി ഇന്‍ഫ്ലുവന്‍സ എ വൈറസുകളുമുണ്ട് പട്ടികയിൽ. കോളറ, പ്ലേഗ്, വയറിളക്കം, അതിസാരം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന അഞ്ച് പുതിയ ബാക്ടീരിയകളും മഹാമാരിക്ക് കാരണമാകുന്ന രോഗാകരികളുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ അടുത്തിടെ കണ്ടെത്തിയ നിപ വൈറസും പട്ടികയിലുണ്ട്.

2017ലും 2018ലും ലോകാരോഗ്യ സംഘടന ഒരു ഡസനോളം രോഗകാരികളെ തിരിച്ചറിഞ്ഞതായി നേച്ചര്‍ റിപ്പോര്‍ട്ട് പറയുന്നു. രണ്ട് വര്‍ഷത്തോളം തെളിവുകള്‍ പരിശോധിച്ച ശേഷം ഇരുന്നൂറിലധികം ശാസ്ത്രജ്ഞര്‍ വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടെയുള്ള 1652 രോഗകാരികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Top