CMDRF

‘ലോകം ഒരു വേദിയാണ്’ ജോക്കര്‍ 2 പുതിയ പോസ്റ്റർ പുറത്ത്‌

‘ലോകം ഒരു വേദിയാണ്’ ജോക്കര്‍ 2 പുതിയ പോസ്റ്റർ പുറത്ത്‌
‘ലോകം ഒരു വേദിയാണ്’ ജോക്കര്‍ 2 പുതിയ പോസ്റ്റർ പുറത്ത്‌

ലോക സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡ്യു’. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോന് അപ്ഡേറ്റിനും വലിയ സ്വീകാര്യത സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ സിനിമയുടെ പുതിയ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ജോക്കറിനെയും ഹാർലി ക്വിന്നിനെയും കാണിക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ലോകം ഒരു വേദിയാണ്’ എന്ന ടാഗ്‌ലൈനും പോസ്റ്ററിൽ കാണാം. ജോക്കര്‍ ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്‌റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ചികിത്സിക്കുന്ന കേന്ദ്രത്തില്‍ വച്ച് ഹാര്‍ലിന്‍ ക്വിന്‍ ജോക്കറിനെ കണ്ടുമുട്ടുന്നു. ഇരുവരും പ്രണയത്തിലാകുന്നു. അപകടകാരികളായ രണ്ടു പേര്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകര സംഭവങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
2019ല്‍ പുറത്തിറങ്ങിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആര്‍ റേറ്റഡ് സിനിമ ചരിത്രത്തില്‍ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് ഫീനിക്സ് അവതരിപ്പിച്ചിച്ചത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.

ജോക്കറിന്റെ രണ്ടാം ഭാഗത്തിൽ ബാറ്റ്മാന്‍ വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 4ന് ജോക്കര്‍ 2 തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Top