50 വർഷത്തെ നിഗൂഢതക്ക് ശേഷം പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് കണ്ടെത്തിയത്

50 വർഷത്തെ നിഗൂഢതക്ക് ശേഷം പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം
50 വർഷത്തെ നിഗൂഢതക്ക് ശേഷം പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

ലണ്ടൻ: അന്‍പതു വര്‍ഷം നീണ്ടു നിന്ന ഗവേഷണത്തിനൊടുവിൽ പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ‘മാൽ’( MAL) എന്നാണ് പുതിയ രക്ത​ഗ്രൂപ്പിന്റെ പേര്. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് കണ്ടെത്തിയത്. പുതിയ ഈ കണ്ടെത്തൽ ആരോ​ഗ്യ മേഖലയിൽ പുത്തൻ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു.

1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ അക്കാലത്ത് മറ്റെല്ലാ ചുവന്ന രക്താണുക്കളിലും കാണപ്പെടുന്ന ഉപരിതല തന്മാത്ര നഷ്ടപ്പെട്ടതായി ഡോക്ടർമാർ തിരിച്ചറിയുകയുണ്ടായി. 50 വർഷത്തിനുശേഷം, ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് ഗവേഷകരെ എത്തിച്ചത്. എൻ.എച്ച്.എസ് ബ്ലഡ് ആൻഡ് ട്രാൻസ് പ്ലാന്‍റ് (ബ്രിസ്റ്റോൾ), ഇന്‍റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറി, ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് മുമ്പ് അറിയപ്പെട്ടിരുന്നതും എന്നാൽ നിഗൂഢവുമായ AnWj ആന്‍റിജ​ന്‍റെ ജനിതക പശ്ചാത്തലം തിരിച്ചറിഞ്ഞത്.

1972ലെ രോഗിയുടെ രക്തത്തിൽനിന്ന് കാണാതായ AnWj ആന്‍റിജൻ തൻമാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടെത്തിയിരുന്നു. ചില പ്രത്യേക സവിശേഷതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. അതുകൊണ്ട് തന്നെ ഇത് എളുപ്പം തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടാണ്. ഒരാൾക്ക് അവരുടെ മാല്‍ ജീനുകളുടെ വകഭേദം സംഭവിച്ച പതിപ്പ് ഉണ്ടെങ്കിൽ ഗർഭിണിയായ രോഗിയെപ്പോലെ AnWj നെഗറ്റീവ് ആയ രക്തഗ്രൂപ്പിൽ എത്തും. ചിലപ്പോൾ രക്തത്തിലെ തകരാറുകളും ആന്‍റിജനെ അടിച്ചമർത്താൻ കാരണമാകുമെന്നും സൂചിപ്പിക്കുന്നു. പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

Top