താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ ബൗളിംഗ്; ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ ബൗളിംഗ്; ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ ബൗളിംഗ്; ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. സീസണിലെ ആറാം മത്സരത്തിലും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ കടുത്ത കൂവലോടെയാണ് ആരാധകര്‍ വരവേറ്റത്. അതിനിടെ മഹേന്ദ്ര സിംഗ് ധോണി മുംബൈ നായകനെതിരെ മൂന്ന് തവണ സിക്‌സ് പറത്തി. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദ്ദിക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ഐപിഎല്‍ കമന്റേറ്റര്‍മാരായ കെവിന്‍ പീറ്റേഴ്‌സണും സുനില്‍ ഗാവസ്‌കറും രംഗത്തെത്തി.

ടോസ് മുതല്‍ ഹാര്‍ദ്ദിക്ക് സന്തോഷം അഭിനയിക്കുന്നതായി കെവിന്‍ പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. മത്സരത്തിലെ തോല്‍വിക്കും അപ്പുറം ഇത് ഹാര്‍ദ്ദിക്കിന്റെ കരിയറിനെ ബാധിക്കും. ധോണി സിക്‌സ് അടിക്കുന്നത് തന്നെ സന്തോഷിപ്പിച്ചു. എന്നാല്‍ ഹാര്‍ദ്ദിക്കിനും വികാരങ്ങളുണ്ട്. ഗ്രൗണ്ടില്‍ ഉയരുന്ന കൂവല്‍ നാം ശ്രദ്ധിക്കുന്നു. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കേണ്ട സ്വീകാര്യത ഇങ്ങനെയല്ലെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

ധോണിക്കെതിരെ ഇങ്ങനെയല്ല പന്തെറിയേണ്ടതെന്നായിരുന്നു സുനില്‍ ഗാവസ്‌കറിന്റെ വിമര്‍ശനം. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ ബൗളിംഗ്. ഇതുപോലെ പന്തിട്ടുതന്നാല്‍ താനും സിക്‌സ് അടിക്കും. ഒരു സിക്‌സ് ഒക്കെ വന്നാല്‍ പ്രശ്‌നമില്ല. രണ്ടാം പന്തും സാധാരണപോലെ എറിഞ്ഞ് സിക്‌സ് വഴങ്ങുന്നു. മൂന്നാം ബോള്‍ ഫുള്‍ടോസ് എറിഞ്ഞ് സിക്‌സ് വഴങ്ങി. ഹാര്‍ദ്ദിക്കിന്റെ നായകത്വത്തില്‍ മികച്ചതായി ഒന്നുമില്ലെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

Top