ഹൈദരാബാദ്: സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കൃഷ്ണഗിരി മണ്ഡലത്തിലെ പെനുമട ഗ്രാമത്തിലാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് വരനും വധുവിനും സ്റ്റേജിൽ സമ്മാനം നൽകിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആമസോണിലെ ജീവനക്കാരനായ വംശിയെന്ന യുവാവാണ് മരിച്ചത്.
Also Read: റോഡ് വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് പണത്തിന്റെ പഞ്ഞമില്ല: നിതിന്‍ ഗഡ്കരി
അതേസമയം ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഹൃദയാഘാത കേസുകളിൽ 25-30 ശതമാനവും ഇപ്പോൾ 40 വയസ്സിന് താഴെയുള്ള വ്യക്തികളാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ ദശകങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് കാണിക്കുന്നത്. രോഗത്തെ കുറിച്ച് അവബോധം വളർത്തുകയും ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് ഏറെ പ്രധാനമാണ്.