CMDRF

യുവാവിനെ വീട് കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു

സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനോപ്പം താമസിക്കുകയായിരുന്നു.

യുവാവിനെ വീട് കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു
യുവാവിനെ വീട് കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു

ആലപ്പുഴ: വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ആലപ്പുഴ രാമങ്കരിയിൽ ആണ് സംഭവം. വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈജുവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവ് സുബിൻ ആണ് വെട്ടിയത്.

എന്നാൽ സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല. ഇരുവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Also Read: ലോഡ്ജ്മുറിയില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍: കൂടെയുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ

സംഭവത്തിൽ രാമങ്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചുകാലമായി സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനോപ്പം താമസിക്കുകയായിരുന്നു. എന്നാൽ ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top