CMDRF

കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടിയെന്ന് യുവാവ്

കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന ഒരു സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്.

കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടിയെന്ന് യുവാവ്
കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടിയെന്ന് യുവാവ്

കോഴിക്കോട് : യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽ പീടികയിൽ നിന്നാണ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. തന്റെ കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന ഒരു സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top