ലോഡ്‌ജ് മുറിയിൽ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിച്ചു; കൂടെയുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു

ലോഡ്‌ജ് മുറിയിൽ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിച്ചു; കൂടെയുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു
ലോഡ്‌ജ് മുറിയിൽ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിച്ചു; കൂടെയുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ചു. നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടിൽ ഷിജിൻ (36) എന്ന മേൽവിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് മുറിക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Top