CMDRF

ബലാത്സം​ഗം ചെയ്തയാളെ പിടികൂടാത്തതിൽ നഗ്നയായ്‌ പ്രതിഷേദിച്ച് യുവതി

യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ബലാത്സം​ഗം ചെയ്തയാളെ പിടികൂടാത്തതിൽ നഗ്നയായ്‌ പ്രതിഷേദിച്ച് യുവതി
ബലാത്സം​ഗം ചെയ്തയാളെ പിടികൂടാത്തതിൽ നഗ്നയായ്‌ പ്രതിഷേദിച്ച് യുവതി

ലഖ്നൗ: തന്നെ ബലാത്സം​ഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി. പരാതി നൽകി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തിൽ പുരോ​ഗതിയില്ലാതിരിക്കുകയും ചെയ്തതിൽ മനംനൊന്താണ് യുവതിയുടെ പ്രവൃത്തി. ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സം​ഗത്തിനും തുടർന്നുള്ള സംഭവങ്ങൾക്കും പിന്നാലെ മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് വിദ്യാർത്ഥിയായ 22കാരനാണ് പ്രതി. ഉത്തർപ്ര​ദേശിലെ ​ഗാസിപൂർ സ്വദേശിയാണ് ഇയാൾ.

Also read: യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഓ​ഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓടുന്ന കാറിൽ വെച്ച് പ്രതി യുവതിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു. ഓ​ഗസ്റ്റ് പതിനൊന്നിന് വിഷയത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതി ജമ്മുവിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുവതി വസ്ത്രം പൊതുമധ്യത്തിൽ അഴിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി ന​ഗ്നയായി നിൽക്കുന്ന പെൺകു‌ട്ടിയെ, രണ്ട് സ്ത്രീകൾ ഷാൾ കൊണ്ട് പുതപ്പിച്ച് അവിടെ നിന്ന് നീക്കുകയായിരുന്നു.

Top