CMDRF

യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തി; കട്ടപ്പന സ്വദേശി അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്ത്  നഗ്ന വീഡിയോ പകര്‍ത്തി; കട്ടപ്പന സ്വദേശി അറസ്റ്റില്‍
യുവതിയെ ബലാത്സംഗം ചെയ്ത്  നഗ്ന വീഡിയോ പകര്‍ത്തി; കട്ടപ്പന സ്വദേശി അറസ്റ്റില്‍

ഇടുക്കി: അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി യുവതിയുടെ ബന്ധുകള്‍ക്കും അയച്ചുകൊടുത്തിരുന്നു.

വെള്ളത്തൂവല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിബിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ എത്തിയ പ്രതി സൗഹ്യദം സ്ഥാപിച്ച് പരിചയപ്പെടുകയും ഫോണ്‍ വഴി കൂടുതല്‍ അടുപ്പം സ്ഥാപിച്ചെടുക്കുകയുമായിരുന്നു.

പിന്നീടാണ് പ്രതി യുവതിയെ വശീകരിച്ച് അടിമാലിയിലുള്ള സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയതും പീഡനത്തിന് ഇരയാക്കിയതും. ഇതെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Top