വീട്ടുകാര്‍ ചങ്ങലയ്ക്കിട്ടു; പുഴയില്‍പ്പെട്ട് യുവതി ഒലിച്ചുപോയത് 17 കിലോമീറ്റര്‍

വീട്ടുകാര്‍ ചങ്ങലയ്ക്കിട്ടു; പുഴയില്‍പ്പെട്ട് യുവതി ഒലിച്ചുപോയത് 17 കിലോമീറ്റര്‍
വീട്ടുകാര്‍ ചങ്ങലയ്ക്കിട്ടു; പുഴയില്‍പ്പെട്ട് യുവതി ഒലിച്ചുപോയത് 17 കിലോമീറ്റര്‍

റായ്പൂര്‍: മാനസിക വെല്ലുവിളി നേരിടുന്നത് കാരണം വീട്ടുകാർ ചങ്ങലക്കിട്ട യുവതി കനത്ത മഴയിൽ കര കവിഞ്ഞൊഴുകിയ പുഴിയിലെ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട യുവതി 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയി. യുവതിയുടെ നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയായ യുവതിയെ ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് കണ്ടെത്തിയത്.

സരോജിനി ചൗഹാന്‍ എന്ന യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതാണ്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് കണ്ട അച്ഛനും മകനും തോണി തിരിക്കുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.

ഉടന്‍ തന്നെ യുവതിയെ ലഖന്‍പൂരിലെ കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരോജിനിയുടെ സഹോദരന്‍ ജഗദീഷ് ചൗഹാനും ഭാര്യയും ആശുപത്രിയിലെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതിയെ ചങ്ങലയ്ക്കിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മഹാനദി കരകവിഞ്ഞൊഴുകയാണ്.

Top