CMDRF

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മർദനമേറ്റതായി സൂചന

പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻറെ മകൻ രഘു (35) ആണ് മരിച്ചത്.

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി; മർദനമേറ്റതായി സൂചന
യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി; മർദനമേറ്റതായി സൂചന

തൃശൂർ: അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻറെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻറെ വീട്ടിൽ വെച്ചാണ് രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് രഘു സുജിത്തിൻറെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Top