സുരേഷ്‌ഗോപിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീലഭാഷയിലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

സുരേഷ്‌ഗോപിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീലഭാഷയിലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് അശ്ലീലഭാഷയിലാക്കി പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ പിജി വിദ്യാര്‍ഥി കൂടിയാണ് അറസ്റ്റിലായ ശ്യാം. പീച്ചിയില്‍ സുരേഷ്‌ഗോപിക്ക് ബിജെപി നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോയാണ് അശ്ലീലഭാഷയിലേക്ക് യുവാവ് എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയും ചെയ്തു. കെ ആര്‍ ഹരി ചേര്‍പ്പ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Top