CMDRF

അര്‍ത്തുങ്കല്‍ മത്സ്യഭവന്‍ ഓഫീസില്‍ മോഷണം; നാല് യുവാക്കള്‍ പിടിയില്‍

അര്‍ത്തുങ്കല്‍ മത്സ്യഭവന്‍ ഓഫീസില്‍ മോഷണം; നാല് യുവാക്കള്‍ പിടിയില്‍
അര്‍ത്തുങ്കല്‍ മത്സ്യഭവന്‍ ഓഫീസില്‍ മോഷണം; നാല് യുവാക്കള്‍ പിടിയില്‍

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ചെത്തി മത്സ്യഭവന്‍ ഓഫീസില്‍ നിന്നും വയറിങ് ഉപകരണങ്ങള്‍, സീലിംഗ് ഫാനുകള്‍, ഫിഷ് ഡ്രയര്‍ യൂണിറ്റിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ മിഥുന്‍ റൈനോള്‍ഡ് (22), എഡിസണ്‍ പി ഡൊമിനിക്ക് (25), ജോഷ്വാ (20), അമല്‍ ഇഗ്‌നേഷ്യസ് (19) എന്നിവരാണ് പിടിയിലായത്.

അര്‍ത്തുങ്കല്‍ എസ്എച്ച്ഒ പി ജി മധുവിന്റെ നേതൃത്വത്തില്‍ എസ് ഐ അശോകന്‍, എസ് സി പി ഒ മാരായ ബൈജു കെ ആര്‍, സേവ്യര്‍ കെ ജെ, മനു, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിന്‍, അരുണ്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ എഡിസണ്‍ നിരവധി കേസുകളിലെ പ്രതിയാണ്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top