CMDRF

പാര്‍ക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം; രണ്ട് പേര്‍ പിടിയില്‍

ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പാലക്കാട് കസബ പൊലീസ് വലയിലാക്കിയത്.

പാര്‍ക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം; രണ്ട് പേര്‍ പിടിയില്‍
പാര്‍ക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം; രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് മരുതറോഡില്‍ പാര്‍ക്ക് ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസ് കവണ ഉപയോഗിച്ച് തകര്‍ത്ത് മൊബൈല്‍ മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍. കാര്‍ത്തിക്, തമിഴ് വാവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 23 ന് രാത്രിയില്‍ സഞ്ചാരി ഹോട്ടലിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറി ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൂന്ന് മൊബൈല്‍ ഫോണും 25000 രൂപയും ആണ് പ്രതികള്‍ മോഷ്ടിച്ചത്.

ആസൂത്രിതമായ മോഷണം നടത്തിയ പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പാലക്കാട് കസബ പൊലീസ് വലയിലാക്കിയത്. പ്രതികള്‍ സഞ്ചരിച്ചെത്തിയ വഴിയിലൂടെയും മോഷണം നടത്തിയതിന് ശേഷം മടങ്ങിപ്പോയ വഴികളിലൂടെയും സഞ്ചരിച്ച് എല്ലാവിധ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ താമസിച്ചു വന്ന കോയമ്പത്തൂര്‍ ജില്ലയിലെ അറിവോളി നഗര്‍ എന്ന കോളനിയില്‍ കയറി അര്‍ധ രാത്രിയില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ കേസുകളുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്

പാലക്കാട് കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി വിജയരാജന്‍, എസ് ഐ മാരായ എച്ച് ഹര്‍ഷാദ്, ഉദയകുമാര്‍, റഹ്‌മാന്‍, എഎസ്‌ഐ പ്രിയ, എസ്‌സിപിഒമാരായ ജയപ്രകാശ്, സെന്തിള്‍, രഘു, ബാലചന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഓടിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top