CMDRF

വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; പ്രതി പിടിയിൽ

മഞ്ചേരിയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണ സംഭവങ്ങളിലാണ് ഇയാൾ അറസ്റ്റിലായത്.

വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; പ്രതി പിടിയിൽ
വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; പ്രതി പിടിയിൽ

മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ. നെച്ചിക്കുണ്ട് വീട്ടിൽ വേണുഗാനൻ (51) പിടിയിലായത്. മഞ്ചേരിയിൽ ആണ് ഇയാൾ പതിവായി മോഷണം നടത്തിയിരുന്നത്. പൊലീസ് ക്യാംപിന് സമീപമാണ് പ്രതി താമസയച്ചിരുന്നത്. മഞ്ചേരിയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണ സംഭവങ്ങളിലാണ് ഇയാൾ അറസ്റ്റിലായത്.

ജയിലിൽ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപാണ് വേണുഗാനൻ അറസ്റ്റിലാവുന്നത്. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top