CMDRF

താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം

25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന

താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം
താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം

മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ചു. താനൂര്‍ ശോഭാ പറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീന്‍ ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം അഞ്ച് ദണ്ഡാരങ്ങളാണ് തകര്‍ത്തത്. ക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തുളള ദണ്ഡാരത്തിലെ പണമാണ് നഷ്ടപെട്ടത്.

മുന്‍പും ക്ഷേത്രത്തില്‍ ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട്. താനൂര്‍ നടക്കാവ് ജുമാ മസ്ജിദിന്റെ രണ്ട് സംഭാവന പെട്ടികള്‍ തകര്‍ത്താണ് മോഷണം. രണ്ടിലും ഉണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ട്. പള്ളിയിലെ സി സി ടി വിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Top