CMDRF

തിരൂരങ്ങാടിയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം, പഴയ വീട്ടില്‍ മോഷണം

തിരൂരങ്ങാടിയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം, പഴയ വീട്ടില്‍ മോഷണം
തിരൂരങ്ങാടിയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം, പഴയ വീട്ടില്‍ മോഷണം

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി അലമാരയില്‍ സൂക്ഷിച്ച 9.5 ലക്ഷം രൂപ മോഷ്ടാവ് കവര്‍ന്നു. മൂന്നിയൂര്‍ കളത്തിങ്ങല്‍പാറ അരീപാറ കിരിണിയകത്ത് ഉമ്മര്‍കോയയുടെ മകന്‍ ഷബാസിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഷബാസ് പുതുതായി നിര്‍മിച്ച വീട്ടിലേക്ക് താമസം മാറിയ അതേ ദിവസമാണ് പഴയവീട്ടില്‍ മോഷണം നടന്നത്.

സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും അലമാരയിലെ സാധനങ്ങള്‍ മാറ്റിയിരുന്നില്ല. ആള്‍താമസമില്ലാത്ത, പഴയവീടിന്റെ പിറകിലെ ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. പുലര്‍ച്ചെ 12.30നും 2.30നുമിടയിലാണ് മോഷണം. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

പിന്നിലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ അലമാരയുടെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. എന്നാല്‍, അലമാരയില്‍ തന്നെ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിക്കും.

Top