പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം

പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം
പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം

കാസര്‍കോട്: ചന്തേരയില്‍ ക്ഷേത്രത്തില്‍ മോഷണം. ചെമ്പകത്തറ മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന് തൊട്ടടുത്തതാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷ്ടാവ് ശ്രീ കോവിലിനുള്ളിലും കയറി. രണ്ടാഴ്ച മുമ്പ് കാലിക്കടവില്‍ മോഷണം നടത്തിയ അതേയാള്‍ ആണ് ഇവിടെയും മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top