CMDRF

പണി നടക്കുന്ന വീട്ടിൽ മോഷണം പതിവ്, ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങൾ

ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു

പണി നടക്കുന്ന വീട്ടിൽ മോഷണം പതിവ്, ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങൾ
പണി നടക്കുന്ന വീട്ടിൽ മോഷണം പതിവ്, ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങൾ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക്കൽ വയർ മോഷണം പോയി. എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഇലട്രിക് വയർ മോഷ്ടിച്ചത്. ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു.

വീണ്ടും ഇക്കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ വയർ മോഷണം പോയതോടെ വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വീട്ടുടമ പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനവുമായി ഒരാൾ പിടിയിൽ

ആദ്യം മോഷണം നടന്നപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല, പകരം സിസിടിവി സ്ഥാപിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ഇന്നലെ സംഭവ സ്ഥലത്ത് വന്നപ്പോൾ മുഴുവൻ വയറുകളും ഉള്ളിൽ നിന്ന് വലിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നതാണ് കണ്ടത്. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ട്. നിരവധിയായി ട്രോളിയും മറ്റു സാധനങ്ങളും ഇവിടെ നിന്ന് എടുത്തുകൊണ്ട് പോകുന്നതെന്ന് വീട്ടുടമ പറഞ്ഞു.

Top