CMDRF

അണ്ടര്‍വെയര്‍ ഗ്യാംഗിന്റെ മോഷണം; ഭീതിയില്‍ ജനം

അണ്ടര്‍വെയര്‍ ഗ്യാംഗിന്റെ മോഷണം; ഭീതിയില്‍ ജനം
അണ്ടര്‍വെയര്‍ ഗ്യാംഗിന്റെ മോഷണം; ഭീതിയില്‍ ജനം

മുംബൈ: പല തരത്തിലുള്ള മോഷണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ മോഷണങ്ങളെല്ലാം വ്യത്യസ്തവുമാണ്. നിക്കറുമിട്ട് വിവിധ ഭാഗങ്ങളില്‍ ആയുധവുമായി കൈയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ടിക്കുകയാണ് മഹാരാഷ്ട്രയിലെ മലേഗാവിലെ മോഷ്ടാക്കള്‍. മോഷ്ടാക്കളെ ഭയന്നാണ് അവിടത്തെ ജനങ്ങള്‍ ജീവിക്കുന്നത്.

ജട്ടി ഗ്യാംഗ്, അണ്ടര്‍വെയര്‍ ഗ്യാംഗ് എന്നിങ്ങനെയാണ് ഈ മോഷണ സംഘത്തിന് അവിടുത്തെ പൊലീസ് നല്‍കിയ പേര്. അടിവസ്ത്രം മാത്രം ധരിച്ച് മുഖം മൂടി മോഷണം നടത്തുന്നവര്‍ ഭീതി പരത്തുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ മലേഗാവിലെ കോളേജിലും സമീപത്തെ വീട്ടിലും നിന്നായി ഇവര്‍ മോഷ്ടിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും വാഴക്കുലയുമാണ് മോഷ്ടിച്ചത്.

Also Read: വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പിടിയിൽ

അണ്ടര്‍വെയര്‍ മാത്രം ധരിച്ചെത്തുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാല് പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ആയുധങ്ങളുമായി എത്തിയാണ് ഇവരുടെ ആക്രമണമെന്നതാണ് ആളുകളെ ഭീതിയിലാക്കുന്നത്. പരസ്പരം ബന്ധമുള്ള ഒന്നിലേറെ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Underwear Gang

ജട്ടി, ബനിയന്‍ ഗ്യാംഗ് എന്നാണ് സംഘത്തെ പൊലീസ് വിളിക്കുന്നത്. കേസ് അന്വേഷണത്തെ വഴി തെറ്റിക്കാനാണ് ഈ വസ്ത്രധാരണമെന്നാണ് പൊലീസ് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നേരത്തെ ഗൗണ്‍ ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചതിന് പിന്നാലെയാണ് ജട്ടി ഗ്യാംഗിന്റെ കവര്‍ച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം അടക്കമാണ് ഗൗണ്‍ ഗ്യാംഗ് മോഷ്ടിച്ചത്.

Also Read: നിർത്തിയിട്ട ബസ് മോഷ്ടിച്ച് പഴയ ഡ്രൈവർ

സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി ഉണ്ടെങ്കിലും അക്രമി സംഘത്തിന് പേരിട്ടതല്ലാതെ മറ്റ് നടപടികളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് നാസിക് മേഖലയിലെ നാട്ടുകാരെ വലിയ രീതിയിലാണ് ആശങ്കയിലാക്കുന്നത്. മറ്റൊരു സംഭവത്തില്‍ മാല മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി 17.5 ലക്ഷത്തിന്റെ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. 14 തവണയാണ് ഇവര്‍ സംഘടിതമായി മോഷണം നടത്തിയത്. പ്രായപൂര്‍ത്തി ആകാത്തവര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയായിരുന്നു മാലപൊട്ടിക്കല്‍.

Top