തൃശൂർ: ബസുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്ന യുവതികൾ പിടിയിൽ. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പോലീസിന്റെ പിടിയിലായത്. തൃശൂർ നഗര പരിസരത്ത് തമ്പടിച്ച് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ദിവസവും ബസുകളിൽ കറങ്ങിനടന്ന് തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തും.
മോഷണശേഷം ബസിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതാണ് ഇവരുടെ ശൈലി. ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവർന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടിയത്.