തേങ്കുറുശ്ശി കൊലപാതകം; അനീഷിന്റെ കുടുംബം അപ്പീൽ നൽകും

പ്രതികൾ എന്നെയും അനീഷേട്ടന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തി.

തേങ്കുറുശ്ശി കൊലപാതകം; അനീഷിന്റെ കുടുംബം അപ്പീൽ നൽകും
തേങ്കുറുശ്ശി കൊലപാതകം; അനീഷിന്റെ കുടുംബം അപ്പീൽ നൽകും

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയതിൽ അതൃപ്തിയെന്ന് കുടുംബം. പ്രതികൾക്ക് വധ ശിക്ഷ നൽകാൻ ഏതറ്റം വരെയും പോകുമെന്ന് കുടുംബം പറഞ്ഞു.

‘അനീഷേട്ടനെ കൊന്നവർ എന്നെയും കൊല്ലും. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമായിരുന്നു. പ്രതികൾ എന്നെയും അനീഷേട്ടന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തി. പ്രതികൾ പുറത്തിറങ്ങാൻ പാടില്ല. വധ ശിക്ഷ ഉറപ്പാക്കാൻ അപ്പീലുമായി പോകുമെന്നും’ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.

Top