CMDRF

മണിച്ചിത്രത്താഴിന് പിന്നാലെ തേന്‍മാവിന്‍ കൊമ്പത്തും റീ റിലീസിന്

മണിച്ചിത്രത്താഴിന് പിന്നാലെ തേന്‍മാവിന്‍ കൊമ്പത്തും റീ റിലീസിന്
മണിച്ചിത്രത്താഴിന് പിന്നാലെ തേന്‍മാവിന്‍ കൊമ്പത്തും റീ റിലീസിന്

ഴയ സിനിമകളുടെ റീ റിലീസിന്റെ കാലമാണിത്. മാത്രമല്ല അത് കാണാന്‍ കാഴ്ചക്കാരും ഏറെയാണ്. ഇതിനകം തന്നെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ ദേവദൂതന്‍ തിയറ്ററുകളില്‍ വീണ്ടും എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 17 നു സൂപ്പര്‍ ഹിറ്റ് പടമായ മണിച്ചിത്രത്താഴും തിയേറ്ററുകളില്‍ എത്തും . എന്നാല്‍ ഇപ്പോഴിതാ മോഹന്‍ ലാലിന്റെ മറ്റൊരു ഹിറ്റ് സിനിമ കൂടെ റീ റിലീസിനൊരുങ്ങുകയാണ് .പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്താണ് തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുന്നത്.

തേന്‍മാവിന്‍ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തേന്‍മാവിന്‍ കൊമ്പത്ത് 1994ലാണ് പ്രദര്‍ശനത്തിനെത്തിയതും ചിത്രം മലയാളികളുടെയാകെ പ്രിയം നേടുകയും ചെയ്തത്. അക്കാലത്തെ ഒരു വന്‍ വിജയ ചിത്രമായി മാറാന്‍ തേന്‍മാവിന്‍ കൊമ്പത്തിന് സാധിച്ചിരുന്നു. കെ വി ആനന്ദായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്‌സെന, ശങ്കരാടി, ശ്രീനിവാസന്‍, സുകുമാരി, കെപിഎസി ലളിത എന്നിവരും പ്രിയദര്‍ശന്റെ വന്‍ വിജമായ തേന്‍മാവിന്‍ കൊമ്പത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ദൃശ്യങ്ങളുടെ മനോഹാരിതയും തേന്‍മാവിന്‍ കൊമ്പത്ത് സിനിമയുടെ വലിയൊരു പ്രത്യേകതയായിരുന്നു എന്ന് മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിയപ്പോഴേ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. നര്‍മത്തിനും പ്രാധാന്യമുള്ളപ്പോഴും മികച്ചൊരു പ്രണയ കഥ തേന്‍മാവിന്‍ കൊമ്പത്തിന്റെ പ്രധാന പ്രമേയമായപ്പോള്‍ തിരക്കഥ എഴുതിയതും പ്രിയദര്‍ശന്‍ ആണ്. ഇന്നും മലയാളികള്‍ക്ക് പ്രിയപ്പട്ട ഗാനങ്ങളും ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമായിരുന്നു. സംഗീതം നിര്‍വഹിച്ചത് ബേണി ഇഗ്‌നേഷ്യസും ചിത്രത്തിന്റെ ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു എഴുതിയത്.

Top