ഷമാം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

ഷമാം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ
ഷമാം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

വേനല്‍ക്കാലമായതോടെ ഷമാം, ഷേക്ക്, ജ്യൂസ്, ഐസ്‌ക്രീം എന്നിങ്ങനെ പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങളായാണ് നമുക്ക് മുന്നിലെത്തുന്നത്. ആരോഗ്യകരമായ പല ഗുണങ്ങളും ഷമാം ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാധ്യത ഷമാം കഴിക്കുന്നതിലൂടെ കുറയും. നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നത് തടയാനും ഷമാമിലെ പോഷക ഗുണങ്ങള്‍ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലമായാല്‍ പല ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ് , അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. അതിനാല്‍ ദിവസവും ഷമാം കഴിക്കുക. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

അതുപോലെതന്നെ ദിവസവും ഷമാം കഴിക്കുന്നത് നേത്രസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റും. വിറ്റാമിന്‍ എ ബീറ്റാ കരോട്ടിന്‍ എന്നിവ ഇതില്‍ കാണപ്പെടുന്നു, ഇത് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുകയും അവയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. തിമിര സാധ്യത കുറയ്ക്കുന്നതിനും ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. ഇന്ന് പലരേയും അലട്ടുന്ന ഒരു രോഗമാണ് വൃക്കയില്‍ അടിഞ്ഞു കൂടുന്ന കല്ല്. ആ പ്രശ്‌നത്തിന് ഷമാം കഴിക്കുന്നത് നല്ലതാണ്. ഷമാം കൂടുതല്‍ ആരോഗ്യകരമാക്കുവാന്‍ ഷേക്ക്, ഐസ്‌ക്രീം രൂപത്തില്‍ അല്ലാതെ കഴിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ ഗുണം ലഭിക്കും. കുട്ടികള്‍ക്കാണെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന രുചിയില്‍ ഷമാം അവരുടെ ശരീരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുക.

Top