വേനല്‍ക്കാലത്ത് കരിമ്പ് ജ്യൂസ് കഴിക്കുന്നതിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ അറിയാം.കരിമ്പ് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കരിമ്പ് ജ്യൂസിലെ നാരുകളും ജലാംശവും വേനല്‍ക്കാലത്ത് കഴിക്കാവുന്ന മികച്ച പാനീയമാക്കി ഇതിനെ മാറ്റുന്നു.കരിമ്പ് ജ്യൂസ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്തുന്നു.മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കരിമ്പ് ജ്യൂസ് മികച്ചതാണ്. എന്നാല്‍, ഇവ ശുചിത്വം പാലിച്ച് തയ്യാറാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം.കരിമ്പ് ജ്യൂസ് ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നു. ഇത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.കരിമ്പില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം മികച്ചതാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് കരിമ്പ്. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കരിമ്പ് സഹായിക്കുംരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും.നിര്‍ജലീകരണം മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം കൂടിയാണ്.