രാത്രി ഉറക്കം കിട്ടുന്നില്ലേ ? എങ്കിലീ പാനീയങ്ങളാവാം

ബദാം മില്‍ക്ക്,മഞ്ഞള്‍ പാല്‍ ,ചെറി ജ്യൂസ്, കിവി ജ്യൂസ് എന്നീ പാനീയങ്ങൾ ഈ പ്രശ്നത്തിന് പരിഹാരം നൽകും

രാത്രി ഉറക്കം കിട്ടുന്നില്ലേ ? എങ്കിലീ പാനീയങ്ങളാവാം
രാത്രി ഉറക്കം കിട്ടുന്നില്ലേ ? എങ്കിലീ പാനീയങ്ങളാവാം

രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലേ? നമ്മൾ പലരും അനുഭവിക്കുന്ന പ്രശ്നമാണ് രാത്രി ഉറക്കം കിട്ടാതെ വരുന്നത്. എന്നാൽ ഇതിനുള്ള കാരണം കണ്ടെത്തി അതിനുള്ള പരിഹാരം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. രാത്രി സുഖകരമായ ഉറക്കം കിട്ടാനുള്ള നിരവധി ടിപ്പുകളുണ്ട്. ബദാം മില്‍ക്ക്,മഞ്ഞള്‍ പാല്‍ ,ചെറി ജ്യൂസ്, കിവി ജ്യൂസ് എന്നീ പാനീയങ്ങൾ ഈ പ്രശ്നത്തിന് പരിഹാരം നൽകാൻ സഹായിക്കും.

ALSO READ: വ്യത്യസ്തമായൊരു പലഹാരം തയ്യാറാക്കിയാലോ?

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബദാം മില്‍ക്ക് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കുന്നു. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇത് സാധ്യമാക്കുന്നത്.

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നതും ഉത്തമമാണ്.ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള കിവിയും ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ കിവി ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top